LiveTV

Live

Kerala

ശശീന്ദ്രനെതിരായ ഹരജി: പരാതിക്കാരിയുടെത്‌ വ്യാജ മേൽവിലാസമെന്ന് സർക്കാർ കോടതിയില്‍

ശശീന്ദ്രനെതിരായ ഹരജി: പരാതിക്കാരിയുടെത്‌ വ്യാജ മേൽവിലാസമെന്ന് സർക്കാർ കോടതിയില്‍
Summary
മന്ത്രി ശശീന്ദ്രനെതിരായ കേസിലെ പരാതിക്കാരിയുടെത്‌ വ്യാജ മേൽവിലാസമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

മന്ത്രി ശശീന്ദ്രനെതിരായ കേസിലെ പരാതിക്കാരിയുടെത്‌ വ്യാജ മേൽവിലാസമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ട് പേര് കൂടി കേസില്‍ കക്ഷി ചേർന്നു. മാര്‍ച്ച് 5ന് കേസ് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട്, തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി യാണ് കോടതിയെ സമീപിച്ചത്.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബസിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോൾ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്കോടതി റദ്ദാക്കിയെന്നാണ് മഹാലക്ഷ്മിയുടെ ഹരജി.