ആര്.എം.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പൊലീസിനെ ഉപയോഗിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ആര്.എം.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പൊലീസിനെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്.എം.പി ഒറ്റക്കല്ലെന്നും ജനാധിപത്യ സമൂഹം അവരുടെ കൂടെയുണ്ടെന്ന് സി.പി.എം ഓര്‍ക്കണം.
ഓര്‍ക്കാട്ടേരിയില്‍ പൊലീസ് നിഷ്പക്ഷത പാലിക്കുന്നില്ലെന്നാരോപിച്ച് നടന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എടച്ചേരി പൊലീസ് സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്. ആര്.എം.പിയും യു.ഡി.എഫും സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മലബാറിലെ എല്ലാ അക്രമ സംഭവങ്ങളിലും ഒരു ഭാഗത്ത് സി.പി.എമ്മാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന ചില അഡ്ജസ്റ്റ്മെന്റകളാണ് ഇന്ന് സി.പി.എമ്മിനെ അധികാരത്തിലെത്തിച്ചതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സി പി എമ്മിന് വേണ്ടി കടുത്ത നിയമ ലംഘനങ്ങളാണ് നടത്തുന്നതെന്ന് ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.