LiveTV

Live

Kerala

ആരോഗ്യരംഗം സംരക്ഷിക്കാന്‍ സ്വകാര്യമേഖല കൂടി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണം: കെകെ ശൈലജ

ആരോഗ്യരംഗം സംരക്ഷിക്കാന്‍ സ്വകാര്യമേഖല കൂടി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണം: കെകെ ശൈലജ
Summary
കേരളത്തിന്റെ ആരോഗ്യരംഗം സംരക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം സ്വകാര്യമേഖല കൂടി കൈകോര്‍ക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വയനാട് ആസ്റ്റ‍ര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്..

കേരളത്തിന്റെ ആരോഗ്യരംഗം സംരക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം സ്വകാര്യമേഖല കൂടി കൈകോര്‍ക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വയനാട് ആസ്റ്റ‍ര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസ്റ്ററിന്റെ കേരളത്തിലെ പ്രധാന ആശുപത്രികളായ ആസ്റ്റര്‍ മെഡിസിറ്റിയിലെയും ആസ്റ്റര്‍ മിംസിലെയും ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉറപ്പാക്കിയാണ് ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. മേപ്പാടിയിലുള്ള വിംസിന്റെ പ്രത്യേക ബ്ലോക്കില്‍ ആസ്റ്റര്‍ വയനാടിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു.

ആസ്റ്ററിന്റെ മറ്റു ആശുപത്രികളേക്കാള്‍ ചെലവുകുറഞ്ഞ ചികിത്സ ആസ്റ്ററര്‍ വയനാട്ടില്‍ ലഭ്യമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു‌. സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുത്ത ജനറല്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഗൂഡല്ലൂര്‍ എംഎല്‍എ ദ്രാവിഡമണി എന്നിവര്‍ സംസാരിച്ചു.