LiveTV

Live

Kerala

വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത് മുഖ്യധാര മറന്നവര്‍ക്കായി: ലളിത നായിക്

വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത് മുഖ്യധാര മറന്നവര്‍ക്കായി: ലളിത നായിക്
Summary
സര്‍ക്കാരുകളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിസ്മരിച്ചവര്‍ക്ക് വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് പാര്‍ട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലളിതാ നായിക്.

സര്‍ക്കാരുകളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിസ്മരിച്ചവര്‍ക്ക് വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് പാര്‍ട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലളിതാ നായിക്. മുഖ്യധാരാ പാര്‍ട്ടികളുടെ അഴിമതിക്കെതിരായ പോരാട്ടം കാപട്യമാണെന്നും ബദല്‍ രാഷ്ട്രീയം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ലളിതാനായിക് പറഞ്ഞു.

ചിറയിന്‍കീഴ് മണ്ഡലത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ലളിതാ നായിക്. ആദിവാസികളും ഭൂരഹിതരും ദരിദ്രരും ഉള്‍ക്കൊള്ളുന്ന വലിയ സമൂഹത്തെ സര്‍ക്കാറുകള്‍ അവഗണിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇവര്‍ക്ക് വിലകല്‍പിക്കുന്നതെന്നും ലളിതാനായിക് പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമായ രാഷ്ട്രീയമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിറയിന്‍കീഴ് മണ്ഡലത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശശി പന്തളം, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, കെ അംബുജാക്ഷന്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നേരത്തെ ചടയമംഗലം നിയോജക മണ്ഡലത്തിലും ലളിതാ നായിക് പര്യടനം നടത്തി.