LiveTV

Live

Kerala

മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്; വറുതിയുടെ കാലം പതിയെ നീങ്ങുന്നു

മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്; വറുതിയുടെ കാലം പതിയെ നീങ്ങുന്നു
Summary
വറുതിയുടെ കാലം കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിത്തുടങ്ങി. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒരാഴ്ചയോളം കടലില്‍ പോകാത്തതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലായിരുന്നു. കന്യാകുമാരിയിലെ കുളച്ചല്‍ ഹാര്‍ബറില്‍..

വറുതിയുടെ കാലം കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിത്തുടങ്ങി. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒരാഴ്ചയോളം കടലില്‍ പോകാത്തതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലായിരുന്നു. കന്യാകുമാരിയിലെ കുളച്ചല്‍ ഹാര്‍ബറില്‍ ചെറിയ വള്ളങ്ങളിലായി കടലില്‍ വല വീശി തിരിച്ചെത്തിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍.

പത്ത് ദിവസം മുന്പുള്ള കടലിനെ ഓര്‍മിക്കാന്‍ പോലും ആകുന്നില്ല. കടലമ്മ എത്ര കോപിച്ചാലും മക്കള്‍ക്ക് അമ്മയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. കണ്ണീര്‍ തോരാത്ത കരക്ക് വേണ്ടി അവര്‍ക്ക് പോയെ മതിയാകൂ. അവര്‍ ക്ഷമയോടെ കാത്തിരുന്നു. കടല്‍ ശാന്തമായപ്പോള്‍ അവര്‍ ഇറങ്ങി. വലിയതൊന്നും വലയില്‍ കുടുങ്ങിയില്ലെങ്കിലും ഇന്നത്തെ ആവശ്യത്തിന് ആയി.

പോകുന്ന വഴിയിലും നഷ്ടപ്പെട്ടവരെ കാണാന്‍ കഴിഞ്ഞാലോ എന്ന പ്രതീക്ഷ. ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത ഭരണാധികാരികളോടുള്ള അമര്‍ഷം. കുളച്ചലില്‍ നിന്ന് ആദ്യ ദിവസം മുപ്പതോളം ചെറുവള്ളങ്ങളാണ് കടലില്‍ പോയത്. പുറം കടലിലേക്ക് പോകാനുള്ള കാലാവസ്ഥയാകാത്തതിനാല്‍ ബോട്ടുകള്‍ ഒന്നും പോയിത്തുടങ്ങിയില്ല.