ഇടതു മുന്നണി വിപുലീകരിക്കുമെന്ന് കോടിയേരി

ജെഡിയുവിന്റെ മുന്നണിമാറ്റ സാധ്യതകളെ സജീവമാക്കി സിപിഐഎം വീണ്ടും രംഗത്ത്. എല്‍ഡിഎഫ് വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ ആര്‍ക്കും ഏത് സമയത്തും കയറിവരാനുള്ള ഇടമല്ല ഇടതുമുന്നണിയെന്ന് പ്രതികരിച്ച സിപിഐ നേതൃത്വം വിശദമായ ചര്‍ച്ച വേണമെന്ന നിലപാട് മുന്നോട്ട് വെച്ചു.സിപിഐഎം തലശേരി ഏരിയാകമ്മിറ്റി സമ്മേളനത്തിലെ പ്രതിനിധി യോഗത്തില്‍ സംസാരിക്കവേയാണ് കോടിയേരി ബാലകൃഷ്ണന് പാര്‍ടി നിലപാട് വ്യക്തമാക്കിയത്.
മുന്നണി വിപുലീകരിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കും. യു.ഡി.എഫിൽ തർക്കം രൂക്ഷമാണ്, പലരും ഇപ്പുറം എത്തും ശത്രു പക്ഷത്ത് പ്രവർത്തിക്കുന്നവരെ ക്ഷമാപൂർവ്വം സമീപിക്കണമെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല എന്ന നിലപാടിലാണ് സിപിഐ ആര്‍ക്കും ഏത് സമയത്തും കയറിവരാനുള്ള ഇടമല്ല എല്‍ഡിഎഫ് എന്ന് പന്ന്യന്‍ സിപിഐ നേതാവ് രവീന്ദ്രന് പറഞ്ഞു. ഭിന്നിപ്പില്ലാതെ മുന്നണിയെ മുന്നോട്ട് കൊണ്ടുപോകാനാണ് നോക്കേണ്ടത്എന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. മുന്നണി വിപുലീകരണത്തിന്റെ മറവില്‍ കേരളാ കോണ്‍ഗ്രസും എല്‍ഡിഎഫിലേക്ക് വരുമോ എന്ന ആശങ്കയും സിപിഐ മറച്ചുവെച്ചില്ല. കേരളാ കോണ്‍ഗ്രസിനെ തൈലം തളിച്ച് മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു