LiveTV

Live

Kerala

നോട്ട് നിരോധനം: എല്‍ഡിഎഫിന്‍റെ പ്രതിഷേധ ധര്‍ണ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നോട്ട് നിരോധനം: എല്‍ഡിഎഫിന്‍റെ പ്രതിഷേധ ധര്‍ണ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Summary
കോൺഗ്രസിന്റെ പ്രതിഷേധമാർച്ച്‌ കെ പി സി സി പ്രസിഡന്‍റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോഡിയുടെ ശവമഞ്ചം പേറിയായിരുന്നു ശിവസേനയുടെ പ്രതിഷേധം. എസ് ഡി പി ഐയും റിസേർവ് ബാങ്ക് ആസ്ഥാനത്തേക് പ്രതിഷേധമാർച്ച്‌ നടത്തി.

നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രതിഷേധവുമായി വിവിധ പാർട്ടികൾ. പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച എല്‍ ഡി എഫിന്‍റെ റിസര്‍വ് ബാങ്ക് ധര്‍ണ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫീസിന് മുന്നിലാണ് എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കാനം രാജേന്ദ്രന്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും ധര്‍ണയുടെ ഭാഗമായി. മറ്റുജില്ലകളിലും എല്‍ ഡി എഫ് പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിച്ചു. എറണാകുളം റിസര്‍വ് ബാങ്കിലേക്ക് നടത്തിയ കോൺഗ്രസിന്റെ പ്രതിഷേധമാർച്ച്‌ കെ പി സി സി പ്രസിഡന്‍റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു.

നരേന്ദ്ര മോഡിയുടെ ശവമഞ്ചം പേറിയായിരുന്നു ശിവസേനയുടെ പ്രതിഷേധം. എസ് ഡി പി ഐയും റിസേർവ് ബാങ്ക് ആസ്ഥാനത്തേക് പ്രതിഷേധമാർച്ച്‌ നടത്തി.