LiveTV

Live

Kerala

ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സുധീരന്‍

ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സുധീരന്‍
Summary
ജനവാസ മേഖലയില്‍ പദ്ധതി വേണ്ടേന്ന സമരസമിതിയുടെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. സമരം യുഡിഎഫ് എറ്റെടുത്തതായി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കോഴിക്കോട്ടെ എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. സമരത്തിന് ശക്തി പകര്‍ന്ന് യുഡിഎഫ് നേതാക്കള്‍ മുക്കത്തെത്തി. ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് വിഎം സുധീരന്‍. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ജനവാസ മേഖലയില്‍ പദ്ധതി വേണ്ടേന്ന സമരസമിതിയുടെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. സമരം യുഡിഎഫ് എറ്റെടുത്തതായി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് നേതാക്കളുടെ പ്രതികരണം. അതേസമയം, നിര്‍മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗെയില്‍ അധികൃതരുടെ തീരുമാനം. പ്രദേശത്ത് പൊലീസ് പൂര്‍ണ സുരക്ഷ ഒരുക്കിയിട്ടുണ്ട്.