LiveTV

Live

Kerala

മന്ത്രി തോമസ് ചാണ്ടിക്ക് നേരെ പ്രതിഷേധം; സ്കാനിയ ബസ് ഉദ്ഘാടന ചടങ്ങ് റദ്ദാക്കി

മന്ത്രി തോമസ് ചാണ്ടിക്ക് നേരെ പ്രതിഷേധം; സ്കാനിയ ബസ് ഉദ്ഘാടന ചടങ്ങ് റദ്ദാക്കി
Summary
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മന്ത്രി തോമസ് ചാണ്ടി ചടങ്ങൊഴിവാക്കി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി പിന്മാറിയതോടെ സ്കാനിയ ബസുകളുടെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കി. സ്വകാര്യ കമ്പനിയില്‍ നിന്ന് വാടകക്കെടുത്ത ബസുകള്‍ ഔപചാരിക ചടങ്ങുകളൊന്നും കൂടാതെ നിരത്തിലിറക്കി. ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ഓപറേറ്ററില്‍ നിന്ന് വാടകക്കെടുത്ത സ്കാനിയ ബസുകളുടെ ഉദ്ഘാടനച്ചടങ്ങാണ് ജീവനക്കാരുടെ പ്രതിഷേധത്തില്‍ അലങ്കോലമായത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മന്ത്രി തോമസ് ചാണ്ടി ചടങ്ങൊഴിവാക്കി. ഇതോടെ മാനേജിങ് ഡയറക്ടറുടെ പോലും സാന്നിധ്യമില്ലാതെ ബസ്സുകള്‍ ഓട്ടം തുടങ്ങി. കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു ഐ.എന്‍.ടി.യു.സി, ടി.ഡി.എഫ്, ബി.എം.എസ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. അഞ്ച് റൂട്ടുകളിലായി പത്ത് ബസുകളാണ് കെ.എസ്.ആര്‍.ടി വാടകക്കെടുത്തത്. ഡ്രൈവറെ സ്വകാര്യ കമ്പനി തന്നെ നിയമിക്കും. അറ്റകുറ്റപ്പണികളും അവരുടെ ചെലവിലായിരിക്കും. 5 വര്‍ഷത്തേക്കാണ് കരാര്‍.