കണ്ണൂരില്‍ ഐഎസ് ബന്ധം ആരോപിച്ച് രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. തലശേരി സ്വദേശിളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ. നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പന്‍പാറ സ്വദേശി റിഷാല്‍ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീര്‍ (48), ഷമീറിെന്റ മകന് സഫ്വാന് (20), പാപ്പിനിശ്ശേരിയിലെ ഷജില്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വളപട്ടണം മൂപ്പന്‍പാറ സ്വദേശികളായ മനാഫ്, ഷബീര്‍, ചക്കരക്കല്ല് കുറ്റിയാട്ടൂര്‍ സ്വദേശി ഖയ്യൂം എന്നിവര്‍ സിറിയയില്‍ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ, തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചവരാണെന്ന് കണ്ണൂര്‍ ഡിൈവ.എസ്.പി പി.പി. സദാനന്ദന് പറഞ്ഞു. നാലു മാസം മുമ്പാണ് ഇവര്‍ തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലെത്തിയത്. ഇസ്തംബൂളില്‍ നാല് മാസത്തോളം ചെലവഴിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ചോദ്യം ചെയ്ത് ഐ.എസ് ബന്ധം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്നു, ഇന്ത്യക്കെതിരെ യുദ്ധം നടത്താനൊരുങ്ങി തുടങ്ങി യു.എ.പി.എ നിയമത്തിലെ 38,39 വകുപ്പുകളാണ് ചുമത്തിയത്. തലശ്ശേരി സ്വദേശി ഹംസ എന്നയാളുടെ സ്വാധീനത്തിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ ഐ.എസിലേക്ക് പോകുന്നതെന്ന് പൊലീസ് വിശദീകരിച്ചു.