LiveTV

Live

Kerala

രാഷ്ട്രീയഭേദങ്ങള്‍ മറന്ന് ഫുട്ബോള്‍ ആവേശത്തില്‍ ഒന്നിച്ച് വേങ്ങര

രാഷ്ട്രീയഭേദങ്ങള്‍ മറന്ന് ഫുട്ബോള്‍ ആവേശത്തില്‍ ഒന്നിച്ച് വേങ്ങര
Summary
ഫുട്ബോള്‍ വന്നാല്‍ മറ്റെന്തും മറക്കുന്നവരാണ് മലപ്പുറത്തുകാര്‍. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ഫുട്ബോള്‍ കളിക്കാനിറങ്ങിയാലോ. തെരഞ്ഞെടുപ്പ് പോരാട്ടം കത്തി നില്‍ക്കുമ്പോഴും പ്രചാരണത്തിന് താല്‍ക്കാലിക അവധി കൊടുത്ത് കളി ആവേശത്തില്‍ മുഴുകിയിരിക്കുകയാണ്..

ഫുട്ബോള്‍ വന്നാല്‍ മറ്റെന്തും മറക്കുന്നവരാണ് മലപ്പുറത്തുകാര്‍. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ഫുട്ബോള്‍ കളിക്കാനിറങ്ങിയാലോ. തെരഞ്ഞെടുപ്പ് പോരാട്ടം കത്തി നില്‍ക്കുമ്പോഴും പ്രചാരണത്തിന് താല്‍ക്കാലിക അവധി കൊടുത്ത് കളി ആവേശത്തില്‍ മുഴുകിയിരിക്കുകയാണ് വേങ്ങരയിലെ പാര്‍ട്ടിക്കാര്‍.

ലോകത്ത് ഏത് മൈതാനത്ത് പന്തുരുണ്ടാലും ആവേശം മലപ്പുറത്തുകാര്‍ക്കാണ്. അപ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കളിക്കാനിറങ്ങിയാലോ. പാര്‍ട്ടി ഓഫീസുകളിലെ പണിയൊക്കെ നിര്‍ത്തിവെച്ചാണ് വേങ്ങര എടക്കാപ്പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ ആര്‍ത്തിരമ്പുന്നത്. യുഡിഎഫ് ഓഫീസിലെ ടിവിയാണെങ്കിലും സമീപത്തെ ഇടതു മുന്നണി ഓഫീസില്‍ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്.

അമേരിക്കയും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും വേങ്ങരയിലെ പോരാട്ടച്ചൂട് വിട്ടൊരു കളിയില്ല. ജയിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളോടും ചില ആവശ്യങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്.