LiveTV

Live

Kerala

കുറ്റം ചെയ്യുന്നവരെ കുറ്റവാളികളായി കണ്ടാല്‍ മതിയെന്നും സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി

കുറ്റം ചെയ്യുന്നവരെ കുറ്റവാളികളായി കണ്ടാല്‍ മതിയെന്നും സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി
Summary
പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനാണ് തടസ്സം സ്യഷ്ട്ടിക്കുന്നത്.കുറ്റം ചെയ്യുന്നവരെ കുറ്റവാളികളായി കണ്ടാല്‍ മതിയെന്നും....

കുറ്റം ചെയ്യുന്നവരെ കുറ്റവാളികളായി കണ്ടാല്‍ മതിയെന്നും അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാവണം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി.കോട്ടയത്ത് പുതിയതായി പണികഴിച്ച ക്രൈബ്രാഞ്ച് ഓഫിസിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം കേസ് അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും അടിമപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ഉപദേശം.പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനാണ് തടസ്സം സ്യഷ്ട്ടിക്കുന്നത്.കുറ്റം ചെയ്യുന്നവരെ കുറ്റവാളികളായി കണ്ടാല്‍ മതിയെന്നും
അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സൈബര്‍ കുറ്റക്യത്യങ്ങള്‍ പെരുകുന്ന കാലഘട്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ പോലിസ് സേനയില്‍ ഉണ്ടാവണം.നവമാധ്യമങ്ങള്‍ വഴി അന്വേഷണങ്ങത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.. കോട്ടയത്ത് പുതിയതായി പണികഴിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.ജി.പി ലോകനാഥ ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു