LiveTV

Live

Kerala

ഓണമെത്തിയിട്ടും മറയൂര്‍ ശര്‍ക്കരയ്ക്ക് വിലയില്ല; കരിമ്പ് കൃഷിയിലും ഗണ്യമായ കുറവ്

ഓണമെത്തിയിട്ടും മറയൂര്‍ ശര്‍ക്കരയ്ക്ക് വിലയില്ല; കരിമ്പ് കൃഷിയിലും ഗണ്യമായ കുറവ്
Summary
കേരളത്തിനകത്തും പുറത്തും ഏറെ പെരുമയുള്ള മറയൂര്‍ ശര്‍ക്കരയുടെ ഉല്‍പാദനത്തില്‍ വലിയ ഇടിവ്

കേരളത്തിനകത്തും പുറത്തും ഏറെ പെരുമയുള്ള മറയൂര്‍ ശര്‍ക്കരയുടെ ഉല്‍പാദനത്തില്‍ വലിയ ഇടിവ്. മറയൂരിലെ കരിമ്പ് കൃഷിയിലുണ്ടായ കുറവാണ് കാരണം. ഓണക്കാലമെത്തിയിട്ടും മറയൂര്‍ ശര്‍ക്കരയ്ക്ക് വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 1970കളിലാണ് കരിമ്പ് കൃഷിക്ക് മറയൂര്‍ പേര് കേട്ട് തുടങ്ങിയതും കൃഷി വ്യാപിച്ചതും. ഓണസദ്യക്കൊപ്പമുള്ള മലയാളിയുടെ പായസത്തിനും, ശര്‍ക്കരവരട്ടിക്കും ഒഴിച്ചു കൂടാനാകാത്ത മറയൂര്‍ ശര്‍ക്കര ഇന്ന് വലിയ പ്രതിസന്ധിയിലാണ്.

മറയൂരില്‍ കരിമ്പ് കൃഷി ഗണ്യമായി കുറഞ്ഞപ്പോള്‍ ശര്‍ക്കരയുടെ ഉല്‍പാദനത്തെ അത് കാര്യമായി ബാധിച്ചു. വലിയ തോതില്‍ ഉല്‍പാദന ചെലവ് വര്‍ധിച്ചപ്പോള്‍ കിലോയ്ക്ക് 55 രൂപ മാത്രമാണ് കര്‍ഷകന് ഓണക്കാലമായിട്ടും ശര്‍ക്കരയ്ക്ക് ലഭിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കൃഷിയില്‍ സംസ്ഥാന സര്‍ക്കാര്‍ കരിമ്പിനെ ഉള്‍പ്പെടുത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. 2010ല്‍ മറയൂരില്‍ 1500 ഏക്കര്‍ ഉണ്ടായിരുന്ന കരിമ്പ് കൃഷി ഇന്ന് വെറും 900 ഏക്കറില്‍ ഒതുങ്ങി. തമിഴ്നാട്ടില്‍നിന്ന് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ ഗുണമേന്മയില്ലാത്ത ശര്‍ക്കര കേരളത്തിലെത്തുന്നതാണ് ശര്‍ക്കര ഉല്‍പാദകര്‍ക്ക് വില വില ലഭിക്കാത്തതിന് മറ്റൊരു പ്രധാന കാരണം.