LiveTV

Live

Kerala

കോഴിക്കോട് ടിപ്പര്‍ ലോറി സമരം നാലാം ദിവസത്തിലേക്ക്

കോഴിക്കോട് ടിപ്പര്‍ ലോറി സമരം നാലാം ദിവസത്തിലേക്ക്
Summary
ടിപ്പര്‍ ലോറി, മിനി ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒ യിലെയും പോലീസ് ഉദ്യോഗസ്ഥരും നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം

കോഴിക്കോട് ജില്ലയില് ടിപ്പര് ലോറി ഉടമകള് നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ റിലേ സത്യാഗ്രഹമുള്‍പ്പെടെ നടത്താനാണ് യൂണിയന്റെ തീരുമാനം.

ടിപ്പര്‍ ലോറി, മിനി ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒ യിലെയും പോലീസ് ഉദ്യോഗസ്ഥരും നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. വാഹനങ്ങളില്‍ കയറ്റുന്ന സാധനങ്ങളുടെ തൂക്കം പരിശോധിക്കാന്‍ ക്വാറികളിലും ക്രഷറുകളിലും തൂക്ക മെഷീന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

നിസ്സാരകാരണങ്ങളുടെ പേരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി
പിന്‍വലിക്കണമെന്നും ടിപ്പര്‍ ലോറി ഉടമകള്‍ പറയുന്നു. സമരത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ സമരക്കാര്‍ പ്രകടനം നടത്തി.