പിങ്ക് പോലീസിന് ഒന്നാം പിറന്നാള്‍

പിങ്ക് പോലീസിന് ഒരു വയസ്സ്. തിരുവനന്തപുരം മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു പിങ്ക് പോലീസ് ടീമിന്റെ ആഘോഷം. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്ത്രീസുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് 15നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിങ്ക് പോലീസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കൊച്ചി, കോഴിക്കോട് കൊല്ലം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണിപ്പോള്‍ പിങ്ക് ടീമിന്റെ സേവനമുള്ളത്. ഒരു വര്‍ഷത്തിനിടെ 1515 എന്ന നന്പറിലേക്ക് 17820 കോളുകളാണ് എത്തിയത്. ഇന്ന് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന പിങ്ക് ടീം പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണപ്പുടവയും സദ്യയും നല്‍കിയാണ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവുള്ളത് കൊണ്ട് പദ്ധതി വിപുലീകരിക്കാനാവുന്നില്ലെന്നും പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി ബി.സന്ധ്യ പറഞ്ഞു.