LiveTV

Live

Kerala

വ്യാജസർട്ടിഫിക്കറ്റ്; ടി.പി.സെൻകുമാറിനെതിരായ പരാതി അന്വേഷിക്കേണ്ടത് പൊലീസെന്ന് വിജിലൻസ്

വ്യാജസർട്ടിഫിക്കറ്റ്; ടി.പി.സെൻകുമാറിനെതിരായ പരാതി അന്വേഷിക്കേണ്ടത് പൊലീസെന്ന് വിജിലൻസ്
Summary
കേസ് അന്വേഷിക്കാൻ കഴിയില്ലെന്നു ചൂണ്ടികാട്ടി വിജിലൻസ് ഫയൽ സർക്കാരിനു മടക്കി

വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി ടി.പി.സെൻകുമാർ പണം തട്ടാൻ ശ്രമിച്ചെന്ന പരാതി പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് വിജിലൻസ്. കേസ് അന്വേഷിക്കാൻ കഴിയില്ലെന്നു ചൂണ്ടികാട്ടി വിജിലൻസ് ഫയൽ സർക്കാരിനു മടക്കി. പരാതിയിൽ അന്വേഷണം വേണമെന്ന ചീഫ്സെക്രട്ടറിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നല്‍കിയിരുന്നത്.വിജിലന്‍സ് ഫയല്‍ മടക്കിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ പൊലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കും.