LiveTV

Live

Kerala

ദിലീപിനൊപ്പം നിലകൊണ്ട 'അമ്മ'ക്ക് കനത്ത തിരിച്ചടി, സ്ത്രീ കൂട്ടായ്മയുടെ നിലപാടുകള്‍ നിര്‍ണായകമായി

ദിലീപിനൊപ്പം നിലകൊണ്ട 'അമ്മ'ക്ക് കനത്ത തിരിച്ചടി, സ്ത്രീ കൂട്ടായ്മയുടെ നിലപാടുകള്‍ നിര്‍ണായകമായി
Summary
ഇരയുടെ പേര് വെളിപ്പെടുത്തി ദിലീപീനെ ന്യായീകരിച്ച സലീംകുമാറുള്‍പ്പെടെയുള്ളവരെ ശാസിക്കാന്‍ പോലും താര സംഘടന തയ്യാറായില്ലെന്നത് ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പിന്‍റെ വ്യക്തമായ സൂചനയായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും അറസ്റ്റിലായതോടെ വെട്ടിലാകുന്നത് ഇക്കാര്യത്തില്‍ ദിലീപിനൊപ്പം പ്രകടമായി നിലകൊണ്ട "അമ്മ' എന്ന സംഘടനയാണ്. ഇരയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും ദിലീപിനെതിരെ അന്വേഷണം നീങ്ങുന്നതും ഇത് വാര്‍ത്തയാകുന്നതും അമ്മ ഭാരവാഹികളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അമ്മ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറാന്‍ ജനപ്രതിനിധികള്‍ കൂടിയായ ഗണേഷിനെയും മുകേഷിനെയും പ്രേരിപ്പിച്ചത് ദിലീപിനോടുള്ള ഈ അമിത സ്നേഹമായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തി ദിലീപീനെ ന്യായീകരിച്ച സലീംകുമാറുള്‍പ്പെടെയുള്ളവരെ ശാസിക്കാന്‍ പോലും താര സംഘടന തയ്യാറായില്ലെന്നത് ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പിന്‍റെ വ്യക്തമായ സൂചനയായിരുന്നു. വെള്ളിത്തിരയിലെ കോമഡി അഭിനയം യഥാര്‍ഥ ജീവിതത്തിലേക്കും പകര്‍ത്തിയതു പോലെയായിരുന്നു അമ്മയുടെ പ്രഡിസന്‍റും എംപിയുമായ ഇന്നസെന്‍റിന്‍റെ പലപ്പോഴുമുള്ള പ്രതികരണങ്ങള്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പല അഭിപ്രായ പ്രകടനങ്ങളും ഇക്കാലയളവിനുള്ളില്‍ അമ്മ ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ ആക്രോശിക്കുമ്പോഴും എല്ലാം കണ്ടും കേട്ടും മൌനികളായി നിലകൊണ്ട സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി തങ്ങളുടെ മൌനം വ്യാഖ്യാനിക്കുക ദുഷ്കരമാകും. സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ദിലീപിനായി നിലകൊണ്ട അമ്മയുടെ കുറ്റകരമായ നിലപാടാകും ഇനി കേരളം ചര്‍ച്ച ചെയ്യുക.

താരസംഘടനയിലെ പുരുഷമേധാവിത്വം പ്രകടമാക്കി ദിലീപിനൊപ്പം അമ്മ ഭാരവാഹികള്‍ നിലകൊണ്ടിട്ടും സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് കൈകൊണ്ട നിലപാടുകള്‍ നിര്‍ണായകമായി. അമ്മയില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും അന്വേഷണം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സ്ത്രീ കൂട്ടായ്മ തന്നാലാവുന്ന വിധം നിലകൊണ്ടു,