ബ്ലേഡ് മാഫിയയുടെ ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്തു

പലിശക്ക് പണം നൽകിയവരിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് സ്ത്രീ ആത്മഹത്യ ചെയ്തു.
പലിശക്ക് പണം നൽകിയവരിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് സ്ത്രീ ആത്മഹത്യ ചെയ്തു. കായംകുളം പുതിയവിള കൂട്ടിൽ തെക്കേതിൽ രാധാമണിയാണ് ഇന്നലെ വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ചത്.
മകളുടെ വിവാഹ ആവശ്യത്തിനായി സമീപവാസിയായ ജയ എന്ന സ്ത്രീയിൽ നിന്ന് രാധാമണി പണം പലിശക്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജയയും മറ്റു രണ്ടു മൂന്നു പേരും രാധാമണിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. മറ്റ് നിരവധിയാളുകൾക്ക് ജയ പലിശക്ക് പണം നൽകിയിട്ടുണ്ടെന്നും പലരെയും ഇതുപോലെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
രാധാമണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.