ഗൂഢാലോചനയെക്കുറിച്ച് പള്‍സര്‍ സുനി പറഞ്ഞു: സഹതടവുകാരന് കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചയെക്കുറിച്ച് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴി.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചയെക്കുറിച്ച് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴി. ആലുവ ജുഡിഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ ജിന്സണ് രഹസ്യമൊഴി നല്കി. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയില്‍ വെളിപ്പെടുത്തിയതായി ജിന്സണ് പ്രതികരിച്ചു.
അതേസമയം ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെയും ചോദ്യം ചെയ്യും. ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന ദിലീപിന്റെ മൊഴിയെത്തുടര്‍ന്നാണ് അന്വഷണ സംഘത്തിന്റെ നീക്കം. കീഴടങ്ങനായി പര്‍സര്‍ സുനി ഫെനി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. മാവേലിക്കര കോടതിയില്‍ കീഴടങ്ങാമെന്ന് സുനിയെ അറിയിച്ചെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരികയായിരുന്നുവെന്നാണ് ഫെനിയുടെ വിശദീകരണം.