LiveTV

Live

Kerala

ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി

 ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി
Summary
ഐഎംജി ഡയറക്ടർ ജേക്കബ് തോമസിനെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു

സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ വീണ്ടും നിയമിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ടി.പി.സെന്‍കുമാര്‍ ജൂണ്‍ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.ചീഫ് സെക്രട്ടറി നളിനി നെറ്റോ അദ്ധ്യക്ഷയായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.ജേക്കബ് തോമസിന് പുതിയ നിയമനം നല്‍കിയിട്ടില്ല.

ചീഫ്സെക്രട്ടറി നളിനി നെറ്റോ,ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് പുതിയ സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ ശുപാര്‍ശ ചെയ്തത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബെഹ്റ ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നത്.സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മേധാവിയായ ടിപി സെന്‍കുമാര്‍ ഒഴിയുന്ന മറ്റെന്നാള്‍ ബെഹ്റ ചുമതലയേ്‍ക്കും.ജേക്കബ്തോമനസ് അടക്കമുള്ളവരുടെ പേരുകള്‍ സര്‍ക്കാര്‍ പരിഗണച്ചെങ്കിലും പൊലീസ് മേധാവിയായുള്ള മുന്‍പരിചയവും,സിപിഎമ്മിന്‍റെ പിന്തുണയമാണ് ബെഹ്റക്ക് ഗുണമായത്.

ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്പോള്‍ പുതിയതായി ആരെ നിയമിക്കണമെന്ന കാര്യം മന്ത്രി സഭ തീരുമാനിച്ചിട്ടില്ല.ഐഎംജി ഡയറക്ടര്‍ ജേക്കബ്തോമസിന് പുതിയ നിയമനം നല്‍കിയിട്ടുമില്ല.മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജേക്കബ്തോമ്സിന് പൊലീസിന്‍റേയും ,വിജിയലന്‍സിന്‍റേയും തലപ്പത്ത് അഴിച്ച് പണിയുണ്ടാകുന്പോള്‍ പ്രധാനപ്പെട്ട് ഏതെങ്കിലും തസ്തിക നല്‍കാന്‍ സാധ്യതയുണ്ട്.