കാന്തപുരത്തിന് മുന്‍കൂര്‍ ജാമ്യം

മര്‍ക്കസ് കോളജിലെ അംഗീകാരമില്ലാത്ത കോഴ്സുമായി ബന്ധപ്പെട്ട കേസില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം.
മര്‍ക്കസ് കോളജിലെ അംഗീകാരമില്ലാത്ത കോഴ്സുമായി ബന്ധപ്പെട്ട കേസില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കാന്തപുരത്തിന് ജാമ്യം അനുവദിച്ചത്.

കോഴിക്കോട് കാരന്തൂർ മർകസ് കോളജിലെ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്. അംഗീകാരമുള്ള കോഴ്സെന്ന് വിശ്വസിപ്പിച്ച് 450 വിദ്യാർഥികളിൽനിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മർകസ് ജനറൽ സെക്രട്ടറിയും കേസിലെ മൂന്നാം പ്രതിയുമായ കാന്തപുരം ജാമ്യ ഹരജി നൽകിയിരുന്നത്. കേസിൽ 14 പ്രതികളാണുള്ളത്.