ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവം: മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ഉത്തരവ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സയച്ചു. കേസിലെ 113 പ്രതികള്‍..
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സയച്ചു. കേസിലെ 113 പ്രതികള്‍ക്കാണ് കണ്ണൂര്‍ അസി.സെഷന്‍സ് കോടതി സമന്‍സയച്ചത്. പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്, മുന്‍ ധര്‍മ്മടം എം.എല്‍.എ കെകെ നാരായണന് എന്നിവര്‍ ഒന്നും രണ്ടും പ്രതികളായ കേസില്‍ ജില്ലയിലെ പ്രമുഖ ഇടത് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. 2013 ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍ പൊലീസ് അസോസിയേഷന് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്.