LiveTV

Live

Kerala

'അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ നടപടി വേണം'

'അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ നടപടി വേണം'
Summary
വയനാട്ടില്‍ അനധികൃത ഹോംസ്റ്റേകള്‍ പെരുകുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി. അനധികൃത ഹോംസ്റ്റേ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊലീസും..

വയനാട്ടില്‍ അനധികൃത ഹോംസ്റ്റേകള്‍ പെരുകുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി. അനധികൃത ഹോംസ്റ്റേ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊലീസും പഞ്ചായത്ത് അധികൃതരും മുന്‍കൈയെടുക്കണം. ലൈസന്‍സ് നല്‍കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കണമെന്നും ആവശ്യമുണ്ട്.

ടൂറിസം വകുപ്പിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ഹോംസ്റ്റേകള്‍ വയനാട്ടിലുണ്ട്. പഞ്ചായത്തിന്റെ ലൈസന്‍സും പൊലീസ് എന്‍ഒസിയും മാത്രം ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഹോംസ്റ്റേ എന്ന് പേരിട്ട് റിസോര്‍ട്ടുകള്‍ നടത്തുന്നവരും ഹോംലി ഫുഡ് എന്ന് പറഞ്ഞ് തട്ടുകട ഭക്ഷണം കൊടുക്കുന്നവരും ചുരുക്കമല്ല. ടൂറിസം വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് ഹോംസ്റ്റേ ഒരുക്കാത്തവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ആര്‍ക്കും ഒരു വ്യക്തതയുമില്ല.

ലൈസന്‍സ് അനുവദിച്ചുനല്‍കുന്നതില്‍ ഉണ്ടാവുന്ന കാലതാമസമാണ് പലരും ലൈസന്‍സെടുക്കാത്തതിന് കാരണം. കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി പ്രതിനിധിയെ ലൈസന്‍സ് നല്‍കുന്ന സ്ക്രീനിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ലെന്നും പരാതിയുണ്ട്.

ലൈസന്‍സില്ലാത്ത ഹോംസ്റ്റേകള്‍ സന്ദര്‍ശകരുടെ വിവരങ്ങള്‍ സൂക്ഷിക്കാറില്ല. ഹോംസ്റ്റേകളെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളാക്കണമെങ്കില്‍ സുതാര്യവും നിഷ്പക്ഷവുമായ ഗവണ്‍മെന്റ് ഓഡിറ്റുകള്‍ നടത്തേണ്ടതുണ്ട്.