LiveTV

Live

Kerala

തൃശൂര്‍ പാറളത്ത് നൂറിലധികം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തൃശൂര്‍ പാറളത്ത് നൂറിലധികം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു
Summary
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തവരല്ല സിപിഎം പ്രവര്‍ത്തകരെന്നും കൂടെ നിന്ന് ചതിക്കുഴി കുത്തുന്നവരല്ലെന്നും

മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ തൃശൂര്‍ പാറളത്ത് നൂറിലധികം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സിപിഐ വിട്ട പ്രവര്‍ത്തകരെ സ്വീകരിച്ചു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തവരല്ല സിപിഎം പ്രവര്‍ത്തകരെന്നും കൂടെ നിന്ന് ചതിക്കുഴി കുത്തുന്നവരല്ലെന്നും കെ രാധാകൃഷ്ണന്‍ പറ‍ഞ്ഞു.

നാട്ടിക നിയോജക മണ്ഡലത്തിലെ പാറളത്തെ സിപിഐ ശക്തികേന്ദ്രമായ ചേനം ഗ്രാമത്തിലാണ് നൂറിലേറെ സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ഭാഗമായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രാദേശിക തര്‍ക്കമാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതിന് കാരണമായത്. സിപിഐ വെങ്ങിണിശേരി മുന്‍ ലോക്കല്‍ സെക്രട്ടറി പി പി മനോജ് അടക്കമുള്ളവരാണ് സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പ്രവര്‍ത്തകരെ വലിയ ആഘോഷത്തോടെയാണ് സിപിഎം സ്വീകരിച്ചത്.

യോഗത്തില്‍ സിപിഐയെ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പരോക്ഷമായി വിമര്‍ശിച്ചു. ആരോപണങ്ങള്‍ക്ക് സിപിഎം മറുപടി പറയാത്തത് ഇടത് മുന്നണിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നും കൂടെ നിന്ന് ചതിക്കുഴി കുത്തുന്നവരല്ല സിപിഎം പ്രവര്‍ത്തകരെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സമീപപ്രദേശത്ത് തന്നെ സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടി സിപിഐയും ഈ മാസം മുപ്പതിന് സംഘടിപ്പിക്കുന്നുണ്ട്