LiveTV

Live

Kerala

സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കുന്നത് ശരിയാണോ എന്ന് കോടതി

സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കുന്നത് ശരിയാണോ എന്ന് കോടതി
Summary
ജിഷ്ണു കേസിലെ നടപടികള്‍ വിശദീകരിച്ച് നല്‍കിയ പത്രപ്പരസ്യം ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നിരീക്ഷണം

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ദിപത്രങ്ങളില്‍ പരസ്യം നല്‍കിയത് ശരിയാണോയെന്ന് കോടതി.തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജ‍ഡ്ജ് എ ബദറുദ്ദീനാണ് സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞത്.സെക്രട്ടേറിയേറ്റ് മാന്വവല്‍ പ്രകാരം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മറുപടി നല്‍കി.വിശദമായ വാദം കേള്‍ക്കുന്നതിന് വേണ്ടി കേസ് ഈ മാസം 12-ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പത്ര പരസ്യം നല്‍കുന്നതിനുളള പിആര്‍ഡി നിയമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കുന്നത് ശരിയാണോ എന്ന് കോടതി