ശംഖുമുഖത്ത് ഹോട്ടല്‍ വെയ്റ്റര്‍മാരുടെ നടത്ത മത്സരം, ഇത് നിസാര നടത്തമൊന്നുമല്ല...
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 വെയ്റ്റര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് നടന്ന ഹോട്ടല്‍ വെയ്റ്റര്‍മാരുടെ നടത്ത മത്സരം ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 വെയ്റ്റര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഹോട്ടല്‍ വെയ്റ്റര്‍മാരെ പ്രോത്സാഹിപ്പിക്കുക, ഇവരുടെ മൂല്യം ജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വച്ചാണ് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ വെയ്റ്റേഴ്സ് റേയ്സ് എന്ന പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. വിവിധ ഹോട്ടലുകളില്‍ നിന്നുള്ള 50 വെയ്റ്റര്മരാണ് റെയ്സില്‍ പങ്കെടുത്തത്. ഒരു കയ്യില്‍ നിറഞ്ഞ രണ്ട് ഗ്ലാസുകളും രണ്ട് കുപ്പികളും അടങ്ങിയ ട്രേയുമായി രണ്ടരകിലോമീറ്റര്‍ നടക്കുന്നതാണ് മത്സരം.
കേരളത്തില്‍ ഇത് നാലാം തവണയാണ് വെയ്റ്റര്‍മാരുടെ റെയ്സ് നടക്കുന്നത്. അടുത്തവര്‍ഷം കൂടുതല്‍ വെയ്റ്റര്‍മാരെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.