LiveTV

Live

Kerala

കൊടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ വാഹനാപകടങ്ങളില്‍ ദുരൂഹത

കൊടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ വാഹനാപകടങ്ങളില്‍ ദുരൂഹത
Summary
‌‌സേലത്ത് കോടനാട് കേസിലെ മുഖ്യപ്രതി കനകരാജും രണ്ടാം പ്രതി സായന്റെ ഭാര്യയും മകളും മരിച്ചത് ഒരേ സമയത്തെന്ന് സൂചന.

പാലക്കാട് സേലത്തുമുണ്ടായ വാഹന അപകടങ്ങള്‍ സംബന്ധിച്ച് ദുരൂഹയേറുന്നു. സേലത്ത് കോടനാട് കേസിലെ മുഖ്യപ്രതി കനകരാജും രണ്ടാം പ്രതി സായന്റെ ഭാര്യയും മകളും മരിച്ചത് ഒരേ സമയത്തെന്ന് സൂചന. മരിച്ച വിനുപ്രിയയുടെയും മകള്‍ നീതുവിന്റെയും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ അസ്വാഭാവികമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി

അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതികളില്‍ രണ്ട് പേരുടെ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. മുഖ്യപ്രതി കനകരാജ് സേലത്ത് വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സയാനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട്ട് നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ഭാര്യ വിനുപ്രിയയും മകള്‍‌ നീതുവും മരിച്ചു. ഗുരുതര പരിക്കുകളോടെ കുപ്പുസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സയാന്‍റെ മൊഴി കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് രേഖപ്പടുത്തി.

കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് നീലഗിരിയിലെ കൊടനാട് എസ്റ്റേറ്റില്‍ അജ്ഞാതസംഘം നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരനായ രാം ബഹാദൂര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരു ജീവനക്കാരന്‍ കൃഷ്ണ ബഹാദൂര്‍ ചികില്‍സയിലാണ്. കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഇരുവരും ഒരേസമയം വാഹനാപകടത്തില്‍പ്പെടുകയായിരുന്നു. കനകരാജ് സേലത്തും സയാന്‍ പാലക്കാട് കണ്ണാടിയിലുമാണ് അപകടത്തില്‍പ്പെട്ടത്.

സയാനൊടൊപ്പമുണ്ടായിരുന്ന ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവര്‍ സംഭവസ്ഥലലത്ത് തന്നെ മരിച്ചു. സയാനെ കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനകരാജ് പൊലീസ് കസ്റ്റഡിയിലായതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്പോളാണ് സയാന്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. 2012ല്‍ ജയലളിതയുടെ ഡ്രൈവറായിരുന്നു മരിച്ച കനകരാജ്.