LiveTV

Live

Kerala

കെ.ജയറാമിന്റെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

കെ.ജയറാമിന്റെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി
Summary
കാര്‍ട്ടൂണിസ്റ്റ് ഉണി കെ.ജയറാമിന്റെ കാര്‍ട്ടൂണ്‍ വരച്ചാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഈമാസം 23ന് പ്രദര്‍ശനം അവസാനിക്കും. 

ലോക പ്രശസ്ത നാച്യുറല്‍ ഫോട്ടോഗ്രാഫര്‍ കെ ജയറാമിന്റെ ഫോട്ടോ പ്രദര്‍ശനം കോഴിക്കോട് തുടങ്ങി. മൂഡിലാന്റ് സ്‌കേപ്‌സ് എന്നപേരിലാണ് പ്രദര്‍ശനം നടക്കുന്നത്. കോഴിക്കോട് ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം.

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന താടകങ്ങളും, കുന്നിന്‍ ചെരിവുകളും, സൂര്യാഅസ്തമയവുമെല്ലാം കാഴ്ച്ചകാര്‍ക്ക് നവ്യാനുഭവം പകരും. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കുന്നതിനായി പ്രകൃതിയുടെ സ്വാഭാവിക വെളിച്ചം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കെ ജയറാം പകര്‍ത്തിയ ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്റെ പച്ചപ്പ് പകര്‍ത്തുന്നതിനായും ജയറാം നിരവധി തവണ കേരളത്തിലെത്തിയിട്ടുണ്ട്.

വനം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകൂടി ഓര്‍മപ്പെടുത്തുന്നു. കാര്‍ട്ടൂണിസ്റ്റ് ഉണി കെ.ജയറാമിന്റെ കാര്‍ട്ടൂണ്‍ വരച്ചാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഈമാസം 23ന് പ്രദര്‍ശനം അവസാനിക്കും.