മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ രണ്ട് മരണം

ആറു പേര്‍ക്ക് പരിക്കേറ്റു
പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ കൊമ്പത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ കാഞ്ഞിരുണ്ടില്‍ ഖദീജ, സാദിഖിന്റെ മകന് മൂന്നര വയസുള്ള മുഹമ്മദ് റമീസ് എന്നിവരാണ് മരിച്ചത്. മലമ്പുഴ അണക്കെട്ടും ഉദ്യാനവും സന്ദര്‍ശിച്ച് മടങ്ങവെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.