LiveTV

Live

Kerala

അപകടമൊരുക്കാന്‍ ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകളും

അപകടമൊരുക്കാന്‍ ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകളും
Summary
ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഡ്രൈവിങ് സ്കൂളുകളിലെ ആധുനിക സംവിധാനങ്ങളുടെ അഭാവവും മികച്ച പരിശീലനമില്ലാത്ത..

ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. സ്വന്തം നിലയ്ക്ക് ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ റോഡ് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാവാറില്ല. ഡ്രൈവിങ് സ്കൂളുകളിലെ ആധുനിക സംവിധാനങ്ങളുടെ അഭാവവും മികച്ച പരിശീലനമില്ലാത്ത ഡ്രൈവര്‍മാരെ സൃഷ്ടിക്കുന്നു.

ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഡ്രൈവിങ് സ്കൂളുകളിലെ പരിചയ സമ്പന്നരായ അധ്യാപകര്‍ക്ക് മാത്രമാണ് ഡ്രൈവിങ് പരിശീലനം നല്‍കാന്‍ അനുവാദമുള്ളത്. എന്നാല്‍ ഡ്രൈവിങ് സ്കൂളിലെ പരിശീലനം പലര്‍ക്കും ലൈസന്‍സ് ലഭിക്കാനുള്ള ഒരുപാധി മാത്രമാവുന്നു. പുതുക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഡ്രൈവിങ് പരിശീലനം വരുന്നതോടെ നിയമലംഘനങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വാഹനവകുപ്പ്.

ഡ്രൈവിങ് പരിശീലനം നല്‍കുന്ന കാറുകള്‍ക്ക് ഇരുവശത്തും ക്ലച്ചും ബ്രേക്കും വേണമെന്നാണ് നിയമം. ഇത് പരിശീലകന് വാഹനത്തിന്റെ പൂര്‍ണ നിയന്ത്രണം നല്‍കും. എന്നാല്‍ പഴയവാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പരിശീലനം നടത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. അംഗീകാരമുള്ള അധ്യാപകര്‍ക്ക് പകരം സുഹൃത്തുക്കളോ ബന്ധുക്കളോ ആവും പരിശീലകര്‍. പൊതുനിരത്തില്‍ നടത്തുന്ന ഇത്തരം പരിശീലനം പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്.