LiveTV

Live

Kerala

നന്തന്‍കോട്‌ കൂട്ടക്കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം 

നന്തന്‍കോട്‌ കൂട്ടക്കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം 
Summary
അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപാതകത്തിന്‌ പിന്നിലെ കാരണം ദുരൂഹമായി തുടരുകയാണ്‌.

നന്തന്‍കോട്‌ കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജീന്‍സന്‍ രാജ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപാതകത്തിന്‌ പിന്നിലെ കാരണം ദുരൂഹമായി തുടരുകയാണ്‌. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതി കേരളം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് യാത്ര ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ ഉപേക്ഷിച്ചാണ് യാത്ര. പ്രതിക്കായുള്ള തിരച്ചില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും തുടങ്ങി. കന്റോണ്‍മെന്റ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ്‌ അന്വേഷണം നടത്തുന്നത്‌.

കമ്പ്യൂട്ടര്‍ വിദഗ്ധനായ പ്രതി കൊലപാതകം നടത്തിയതിന് ശേഷം മ്യതദേഹത്തിന് സമീപം മൂന്ന് ദിവസം കഴിഞ്ഞിരുന്നതായാണ് നിഗമനം. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എഞ്ചിനീയറിംങില്‍ പഠനം പൂര്‍ത്തിയാക്കി 2009ലാണ്‌ കേദല്‍ നാട്ടിലെത്തിയത്‌.

വിഡീയോ ഗെയിംഗ്‌ പ്രോഗ്രാമിംഗുള്‍പ്പെടെ ഓണ്‍ലൈന്‍ സംബന്ധമായ ജോലികള്‍ ചെയ്‌ത്‌ വരികയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.ഇന്നലെയാണ് തിരുവനന്തപുരം നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.