തൃശൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ഒഴിവായത് വന്‍ദുരന്തം
തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ തീപിടിത്തം. അതീവ ഗുരുതര അവസ്ഥയിലുളള രോഗികളടക്കം എല്ലാവരെയും ഒഴിപ്പിച്ചതോടെ വന്‍ ദുന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തൃശൂര്‍ നഗരത്തിലെ ഹാര്‍ട്ട് ആശുപത്രി എന്നറിയപ്പെടുന്ന സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് അര്‍ധരാത്രി ഒരു മണിയോടെ തീപിടിച്ചത്. കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് ആദ്യം തീ കണ്ടത്. വാര്‍ഡുകളിലേക്കും മുറികളിലേക്കും തീപിടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി. പൊലീസും ഫയര്‍ഫോഴ്സും എത്തി വെന്റിലേറ്ററില്‍ കിടന്നവരടക്കം 130ഓളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
പൊതുപ്രവര്‍ത്തകരും നഴ്സുമാരും അടക്കമുളളവര്‍ ഫയര്‍ഫോഴ്സിനൊപ്പം ചേര്‍ന്നതോടെ പുലര്‍ച്ചെ നാല് മണിയോടെ അവസാന രോഗിയെയും ആശുപത്രിയില്‍ നിന്ന് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.