ചരക്ക് വാഹന ഉടമകള്‍ മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

പണിമുടക്കിന് തൊഴിലാളി സംഘടനകളുടെ പിന്തുണ
മാര്‍ച്ച് 30 മുതല്‍ സംസ്ഥാനത്തെ ലോറികള്‍, ടിപ്പറുകള്‍, ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്ക് വാഹനങ്ങളും അനിശ്ചിതകാലത്തേക്ക് പണിമുടക്കും. കോര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.
ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, 15 വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, സ്പീഡ് ഗവര്‍ണര്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വാഹന ഉടമകളെ ചൂഷണം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സിഎംഒ ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു.
പണിമുടക്കിന് തൊഴിലാളി യൂണിയനുകളുടെയും പിന്തുണയുണ്ടാകും.