സൈന്യത്തിന്റെ അധികാരത്തിനെതിരെ പിന്തുണ തേടി ഇറോം മുഖ്യമന്ത്രിയെ കാണും

മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള തിരുവനന്തപുരത്തെത്തി.
മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള തിരുവനന്തപുരത്തെത്തി. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇടതുപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയുന്നതിന് മുഖ്യമന്ത്രിയുടെ സഹായം തേടുമെന്ന് ഇറോം പറഞ്ഞു.