ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തി

ബംഗാളില്‍ നിന്ന് അരി എത്തി. അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലാണ് ബംഗാളില്‍ നിന്ന് അരി എത്തിച്ചത്. സംസ്ഥാനത്തെ 450 സഹകരണ സംഘങ്ങളിലായി 25 രൂപക്ക് അരി വിതരണം നടത്തുമെന്ന് സഹകരണ വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഓര്‍ഡര്‍ ചെയ്ത 2500 മെട്രിക് ടണ്‍ അരിയുടെ ആദ്യ ഘട്ടമായ 800 മെട്രിക് ടണ്‍ അരിയാണ് കൊച്ചിയിലെത്തിയത്. 100 കോടിരൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ബംഗാളിലെ സുവര്‍ണ മസൂരി അരി വാങ്ങിയത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 450 സഹകരണ സംഘങ്ങളിലൂടെ 25 രൂപക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ആദ്യ ആഴ്ചയില്‍ 5 കിലോയും തുടര്‍ന്ന 10 കിലോ വീതവും ഒരു കുടുംബത്തിന് ലഭിക്കും. റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കിയായിരിക്കും വിതരണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും. അരി വര്‍ധനയുടെ പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. വിഷു വരെ സഹകരണ സംഘങ്ങള്‍ വഴിയുള്ള അരിവിതരണം തുടരുമെന്നും മന്ത്രി അറിയിച്ചു.