LiveTV

Live

Kerala

കെഎസ്ഇബിക്ക് ലഭിക്കാനുള്ള ബില്‍ കുടിശക 416 കോടി രൂപ

കെഎസ്ഇബിക്ക് ലഭിക്കാനുള്ള ബില്‍ കുടിശക 416 കോടി രൂപ
Summary
വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷനുള്ള കേരളത്തിലെ വിവിധ സ്വകാര്യ കമ്പനികള്‍ 416 കോടിയിലധികം രൂപയാണ് വൈദ്യുതിബില്‍ ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ളതെന്ന് രേഖകള്‍ തെളിയിക്കുന്നു.

സാമ്പത്തിക ബാധ്യതയില്‍ കെഎസ്ഇബി വലയുമ്പോഴും ബില്‍കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് കോടികള്‍. വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷനുള്ള കേരളത്തിലെ വിവിധ സ്വകാര്യ കമ്പനികള്‍ 416 കോടിയിലധികം രൂപയാണ് വൈദ്യുതിബില്‍ ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ളതെന്ന് രേഖകള്‍ തെളിയിക്കുന്നു.

കെഎസ്ഇബിക്ക് ലഭിക്കാനുള്ള ബില്‍ കുടിശക 416 കോടി രൂപ

വ്യാവസായികാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളാണ് ഭീമമായ തുക വൈദ്യുതി ബില്‍ ഇനത്തില്‍ ഒടുക്കാനുള്ളത്. പ്രമുഖ സ്റ്റീല്‍നിര്‍മാണ കമ്പനികള്‍, റബര്‍ ഫാക്ടറികള്‍, ടെക്സ്റ്റൈല്‍സ് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങി രണ്ട് മാധ്യമ സ്ഥാപനങ്ങളും പട്ടികയിലുണ്ട്. ഇതില്‍ 50 കോടി രൂപയിലധികം തുകയുടെ വൈദ്യുതി ബില്ലുകള്‍ ഒടുക്കാത്ത സ്വകാര്യ സ്ഥാപനംവരെയുണ്ട്. പത്ത് കോടി രൂപയിലധികം വൈദ്യുതി ബില്‍ കുടിശകയുള്ള പത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളാണ് കെഎസ്ഇബിയുടെ തന്നെ കണക്കിലുള്ളത്. ഇങ്ങനെ ലക്ഷങ്ങളുടെ വൈദ്യുതി ബില്‍ കുടിശികയിലുള്ള 797 സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കാനുള്ളത് 416,1568,479 രൂപയാണ്.

2016 അവസാനപാദ കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കോടി രൂപയിലേറെ 43 സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ബില്‍ കുടിശികയുള്ളതായി പട്ടിക സൂചിപ്പിക്കുന്നു. 2010ല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ബില്‍കുടിശികയുള്ളവ പിരിച്ചെടുക്കാന്‍ കെഎസ്ഇബിക്ക് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പാണിത്. ഇതുസംബന്ധിച്ച് എടുത്ത നടപടികളും കമ്മീഷന്‍ അറിയക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരം ഉത്തരവുകള്‍ നിലനില്‍ക്കുമ്പോഴും പല സ്ഥാപനങ്ങളുടെയും വൈദ്യുതി ബില്‍ കുടിശിക തുക കൂടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.