ജേക്കബ് തോമസിനെതിരായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു

ഡ്രഡ്ജര്‍ അഴിമതികേസിലെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്
തുറമുഖ വകുപ്പിലെ ഡ്രഡ്ജര്‍ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കേസിലെ തെളിവുകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ജേക്കബ് തോമസിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഇതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്കിയ ശുപാര്‍ശ റിപ്പോര്‍ട്ടുമാണ് കോടതിയില്‍ ഹാജരാക്കിയത്.
ചട്ടങ്ങള്‍ മറികടന്നാണ് ഹോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ഡ്രഡ്ജര്‍ ഇടപാടിന് അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിധി പറയുന്നതിന് വേണ്ടി കേസ് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റിവെച്ചു.