LiveTV

Live

Kerala

കടുത്ത വേനലില്‍ വെള്ളമുണ്ടായിട്ടും ഉപയോഗിക്കാനാകാതെ ഒരു ഗ്രാമം

കടുത്ത വേനലില്‍ വെള്ളമുണ്ടായിട്ടും ഉപയോഗിക്കാനാകാതെ ഒരു ഗ്രാമം
Summary
സ്വര്‍ണാഭരണ നിര്‍മാണശാലക്കെതിരെ നാട്ടുകാര്‍ സമരത്തില്‍

കടുത്ത വേനലിനിടയിലും നിറയെ വെള്ളമുണ്ടായിട്ടും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തൃശൂരിലെ ചെറുവത്തേരിക്കാര്‍. കിണറുകളിലെ വെള്ളം മലിനമായി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണുള്ളത്. പ്രദേശത്തെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നുള്ള ആസിഡ് മാലിന്യമാണ് വെള്ളം മലിനമാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചെറുവത്തേരിക്കാരുടെ സങ്കടം ഇതാണ്. പ്രദേശത്തെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നുള്ള ആസിഡ് മാലിന്യം വീടുകളിലെ വെള്ളത്തെ മലിനമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ പഠന റിപ്പോര്‍‌ട്ടുകളും ഈ പ്രദേശത്തെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആഭരണ നിര്‍മാണ ശാലക്ക് നല്‍കിയ വിചാരണാ നോട്ടീസില്‍ ജില്ലാ ഭരണകൂടവും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഇപ്പോള്‍ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണിവര്‍. വെള്ളം ഉപയോഗിച്ച നാട്ടുകാര്‍ക്ക് പല തരത്തിലുള്ള രോഗം പിടിപ്പെട്ടു.

വര്‍‌ഷങ്ങളായി ആഭരണ നിര്‍മാണ ശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരം തുടരുന്നു. എന്നാല്‍ ആസിഡ് ഉപയോഗിച്ചുള്ള നിര്‍മാണം നടക്കുന്നില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.