LiveTV

Live

Kerala

ഐഎസ്എല്‍ ടിക്കറ്റ് വില്‍പന കരിഞ്ചന്തയില്‍ സജീവം

Summary
എസ്എല്‍ ടിക്കറ്റ്. കോം എന്ന വെബ് സൈറ്റിലൂടെയാണ് ഇടപാട്. സൈറ്റില്‍ തന്നെ ടിക്കറ്റിന് പതിന്‍മടങ്ങ് വിലയാണ് കരിഞ്ചന്തക്കാര്‍ പരസ്യമായി ആവശ്യപ്പെടുന്നത്.

ഐഎസ്എല്‍ ഫൈനലിനുള്ള ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് പത്ത് മടങ്ങിലേറെയാണ് കരിഞ്ചന്തക്കാര്‍ ഈടാക്കുന്നത്. വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പ്പന. അതിനിടെ ടിക്കറ്റ് ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ഐഎസ്എല്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.

നാളെ നടക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഫൈനലിനുള്ള ടിക്കറ്റ് ലഭിക്കാതെ ആരാധകര്‍ നെട്ടോട്ടമോടുമ്പോളാണ് കരിഞ്ചന്തയില്‍ വില്‍പന തകൃതിയായി നടക്കുന്നത്. ഐഎസ്എല്‍ ടിക്കറ്റ്. കോം എന്ന വെബ് സൈറ്റിലൂടെയാണ് ഇടപാട്. സൈറ്റില്‍ തന്നെ ടിക്കറ്റിന് പതിന്‍മടങ്ങ് വിലയാണ് കരിഞ്ചന്തക്കാര്‍ പരസ്യമായി ആവശ്യപ്പെടുന്നത്.

300 രൂപ വിലയുള്ള ഗ്യാലറി ടിക്കറ്റിന് ആവശ്യപ്പെടുന്നത് 3500 ലേറെ രൂപയാണ്. വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് അക്കൌണ്ട് നന്പര്‍ അയച്ചുനല്‍കും. പണം അക്കൌണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നിടത്ത് ചെന്ന് ടിക്കറ്റ് വാങ്ങിക്കണം. ഫൈനലിനുള്ള ടിക്കറ്റുകള്‍ രണ്ട് ദിവസം മുമ്പ് തന്നെ വിറ്റുപോയിരുന്നു. ഇത് മുതലാക്കിയാണ് കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന. നേരത്തെ തന്നെ കരിഞ്ചന്തക്കാര്‍ ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങിവെച്ചത് ക്ഷാമത്തിന് കാരണമായി.

ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ സ്‌റ്റേഡിയത്തിനുമുന്നിലും ഓണ്‍ലൈന്‍ സൈറ്റിലൂടെ ബുക്ക് ചെയ്തവര്‍ക്കുള്ള ടിക്കറ്റ് നല്‍കിയിരുന്ന അംബേദ്ക്കര്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറിനു മുന്നിലും പ്രതിഷേധിച്ചു.

കരിഞ്ചന്തയില്‍ ഐഎസ്എല്‍ ടിക്കറ്റ് വിറ്റ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി പാലാരിവട്ടം പൊലീസാണ് കരിഞ്ചന്തയില്‍ ടിക്കറ്റു വിറ്റവരെ അറസ്റ്റു ചെയ്തത്.