മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
മുസ് ലീം യൂത്ത് ലീഗിന്റെ പുതിയ അധ്യക്ഷനായി മുനവ്വറലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പി കെ ഫിറോസാണ് ജനറല്‍ സെക്രട്ടറി . ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് സീനിയര്‍ വൈസ്പ്രസിഡന്റ് എന്ന പദവിയും സൃഷ്ടിച്ചു.രാവിലെ മുതിര്‍ന്ന ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നാണ് സമവായ ഫോര്‍മുലക്ക് രൂപം നല്‍കിയത്. ഇത് പ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വി്ഭാഗം നിര്‍ദേശിച്ചിരുന്ന നജീബ് കാന്തപുരത്തെ സീനിയര്‍ വൈസ് പ്രസിഡന്റായി നിശ്ചയിച്ചു.
ആറ് വൈസ് പ്രസിഡന്റ്മാരേയും ഏഴ് ജോയിന്റ് സെക്രട്ടറിമാരേയും തിരഞ്ഞെടുത്തപ്പോള്‍ നേരത്തെ സമസ്തയുടെ എതിര്‍പ്പ് നേരിട്ട എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അശ്റഫലിക്ക് പട്ടികയില്‍ ഇടം ലഭിച്ചില്ല. എം.എസ്എഫിന് ദേശീയ കമ്മറ്റി രൂപീകരിച്ച് അതിന്റെ പ്രസിഡന്റാക്കാനാണ് ധാരണ . സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശനം കൂടിയാണിത്.