കൊല്ലം എസ്എന്‍ കോളേജ് ചിത്രങ്ങളാല്‍ വര്‍ണാഭമാകുന്നു
കൊല്ലം ശ്രീനാരായണാ കോളേജിനെ ചിത്രങ്ങളാല്‍ വര്‍ണാഭമാക്കുകയാണ് ഒരുപറ്റം വിദ്യാര്‍ഥിനികള്‍. കോളേജിന്റെ നവീകരണത്തോടനുബന്ധിച്ച് നാല്പത് ചിത്രങ്ങളാണ് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വരച്ച് ചേര്‍ത്തിരിക്കുന്നത്
കൊല്ലത്തെ ഏറ്റവും പഴക്കം ചെന്ന കലാലയമാണ് ശ്രീനാരായണ കോളേജ്. കഴിഞ്ഞ കുറച്ച് നാളുകളായി അക്രമങ്ങളും സംഘട്ടനങ്ങളും കൊണ്ടാണ് ഈ കലാലയം വാര്‍ത്തയില്‍ ഇടംപിടിച്ചതെങ്കില്‍ ഇന്ന് ചില നല്ലകാര്യങ്ങള്‍കൂടി ഇവിടെ നിന്നും പറയാനുണ്ട്. അതില്‍ ആദ്യത്തേതാണ്, കലാലയത്തിലെ ചുവരുകളില്‍ ഒരുങ്ങുന്ന ഈ ചിത്രങ്ങള്‍ .
മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ 40 വിദ്യാര്‍ഥിനികള്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തിരിക്കുന്നത്. ചുവരുകള്‍ ചിത്രങ്ങളാല്‍ മനോഹരമാക്കാനുള്ള വിദ്യാര്‍ഥിനികളുടെ ആഗ്രഹത്തിന് അധ്യാപകരും പൂര്‍ണ പിന്തുണ നല്കി,
കലാലയത്തിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ചുവരുകളെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് വര്ണാഭമാക്കിയിരിക്കുന്നത്.