തേക്കടിയില്‍ ബോട്ടുകള്‍ക്ക് നിയന്ത്രണം
തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നു. തടാകത്തിലൂടെയുള്ള ബോട്ടിംഗിന് വനം വകുപ്പ് നിയന്ത്രണം എര്‍പെടുത്തി. ഇത് ബോട്ടിഗ് പൂര്‍ണ്ണമായി ഇല്ലാതാക്കുവാനുള്ള ഗൂഢനീക്കമാണെന്നാരോപിച്ച് യു.ഡി.എഫ് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
തേക്കടി തടാകത്തിലെ ജലനിരപ്പ് ഇപ്പോള്‍ 109 അടിയാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് അത് 119 അടിയായിരുന്നു. ജലനിരപ്പ് കുറഞ്ഞതിനാല്‍ തടാകത്തിലെ മരക്കുറ്റികളിലും മണല്‍ തിട്ടകളിലും ബോട്ട് തട്ടി അപകടം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് വലിയ ബോട്ടുകള്‍ സര്‍വ്വീസ് നടത്താതെതെന്നാണ് ഔദ്യോഗിക വിശദീകരണം. 120 പേര്‍ക്ക് കയറാവുന്ന ബോട്ടിനുപകരം 45 പേര്‍ക്ക് കയറാവുന്ന ചെറു ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ദീപാവലി പ്രമാണിച്ച് ധാരാളം അന്യസംസ്ഥാന വിനോദസഞ്ചാരികള്‍ എത്തുന്ന വേളയില്‍ ബോട്ടുകള്‍ക്ക്
നിയന്ത്രണമേര്‍പെടുത്തിയത് ഗൂഢാലോചനയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതോടെ വിനോദസഞ്ചാരികള്‍ കുറഞ്ഞുവെന്നും. ഹോട്ടലുകളും ലോഡ്ജുകളിലും ഉള്‍പടെ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന യു.ഡി.എഫ് മാര്‍ച്ച് തേക്കടി വന്യജീവി സങ്കേതത്തിനു സമീപം പോലീസ് തടഞ്ഞു.