സഞ്ചാരികളെ ആകര്‍ഷിച്ച് ചില്ലിതോട് വെള്ളച്ചാട്ടം
വിനോദസഞ്ചാരികളെ ആഘര്ഷിച്ച് ഇടുക്കി ചില്ലിതോട് വെള്ളചാട്ടം. വെള്ളചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഈ വിനോദസഞ്ചാരകേന്ദ്രത്തിനെ ഡി.റ്റി.പി.സി തഴയുകയാണെന്ന് ആക്ഷേപം ഉയരുന്നു.
കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി ഇരുമ്പുപാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചില്ലിതോട് വെള്ളചാട്ടമായി. 200 അടി ഉയരത്തില്‍ നിന്നെത്തുന്ന വെള്ളചാട്ടം കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനം പ്രതി ഇവിടെയെത്തുന്നത്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ പക്ഷേ അടിസ്ഥാന സൗകര്യങ്ങളില്ല. വികസനമുണ്ടായാല്‍ അത് ചില്ലിത്തോട് ടൂറിസത്തിന് ഗുണമാകും. ഈ വെള്ളചാട്ടത്തിനു സമീപം തന്നെയാണ് വാളറ, ചീയപ്പാറ വെള്ളചാട്ടങ്ങള്. ഇവ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കിയാല്‍ വന്‍ ടൂറിസം സാധ്യതകളുണ്ടാകും മൂന്നാര്‍, ദേവികുളം അടിമാലി മേഖലകള്‍ക്ക്.