പാമൊലിന്‍ കേസ് വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ടിഎച്ച് മുസ്തഫ നല്കിയ ഹര്‍ജി കോടതി പരിഗണിക്കാനാണ് സാധ്യത.
പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ടിഎച്ച് മുസ്തഫ നല്കിയ ഹര്‍ജി കോടതി പരിഗണിക്കാനാണ് സാധ്യത. ഹരജി അനുവദിക്കരുതെന്ന നിലപാടാകും വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കുക. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തിരുവനന്തപുരം കോടതിയിലേക്ക് മാറ്റിയത്.