അഭിഭാഷകരുടെ സമരത്തെ എതിര്‍ത്ത് അഡ്വ സംഗീത ലക്ഷ്മണ
പെണ്ണ് കേസിൽ പ്രതിയായ സഹപ്രവർത്തകന് കുട പിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അഭിഭാഷക സംഗീത ലക്ഷ്മണ
അഭിഭാഷകരുടെ ഹൈക്കോടതി ബഹിഷ്കരണത്തെ എതിര്‍ത്ത് അഭിഭാഷക സംഗീത ലക്ഷ്മണ. പെണ്ണ് കേസിൽ പ്രതിയായ സഹപ്രവർത്തകന് കുട പിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. അക്രമങ്ങള്‍ ഉണ്ടാക്കുന്നത് സഹപ്രവര്‍ത്തകനെ രക്ഷപെടുത്താനാകാത്തതിന്റെ കഴിവുകേട് മറച്ചുവെക്കാനാണ്. പവിത്രം എന്ന് കരുതുന്ന യൂണിഫോം ധരിച്ച് നടുറോഡിൽ അതിസാഹസിക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവർഷവും നടത്തുകയാണ് അഭിഭാഷകരെന്നും സംഗീത ലക്ഷ്മണ ഫേസ് ബുക്കില്‍ കുറിച്ചു.