LiveTV

Live

Kerala

മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട

മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട
Summary
വയനാട് മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി മുപ്പത്തേഴ് ലക്ഷം രൂപയാണ് പിടികൂടിയത്.

വയനാട് മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി മുപ്പത്തേഴ് ലക്ഷം രൂപയാണ് പിടികൂടിയത്. ഹൈദരബാദില്‍ നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ കൊണ്ടു പോകുകയായിരുന്നു പണം. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളായ ശ്രാവണ്‍, ഉമാമഹേശ്വര റാവു, ഗണേഷ് എന്നിവരെ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടിയിലായവരെയും പണവും എന്‍ ഫോഴ്‌സ്‌മെന്റിനു കൈമാറി. കഴിഞ്ഞദിവസവും മുത്തങ്ങയില്‍ നിന്ന് വാഹനപരിശോധനക്കിടെ മൂന്ന് കോടി 20 ലക്ഷം രൂപ പിടികൂടിയിരുന്നു.