LiveTV

Live

Kerala

ആഘോഷങ്ങളില്ലാത്തവര്‍ക്കൊപ്പം പെരുന്നാള്‍ ഉത്സവമാക്കി ഒരു കൂട്ടം കുട്ടികള്‍

 ആഘോഷങ്ങളില്ലാത്തവര്‍ക്കൊപ്പം പെരുന്നാള്‍ ഉത്സവമാക്കി ഒരു കൂട്ടം കുട്ടികള്‍
Summary
ഇരുപതോളം വരുന്ന കുട്ടി കൂട്ടമാണ് ആഘോഷങ്ങള്‍ മാറ്റിവെച്ച് ആഘോഷങ്ങളില്ലാത്തവര്‍ക്കൊപ്പം കൂടിയത്

ആഘോഷങ്ങളില്ലാത്ത ഒരു പറ്റം മനുഷ്യര്‍ക്കൊപ്പമായിരുന്നു കോഴിക്കോട്ടെ ഒരു കൂട്ടം കുട്ടികളുടെ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം.കുന്ദമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരുടെ മക്കളാണ് തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി കോഴിക്കോട് നഗരത്തിലെത്തിയത്

ഇരുപതോളം വരുന്ന കുട്ടി കൂട്ടമാണ് ആഘോഷങ്ങള്‍ മാറ്റിവെച്ച് ആഘോഷങ്ങളില്ലാത്തവര്‍ക്കൊപ്പം കൂടിയത്. ഇരുനൂറോളം ഭക്ഷണ പൊതികളുമായാണ് ഇവര്‍ കോഴിക്കോട് നഗരത്തിലെത്തിയത്. തങ്ങളുടെ വരും തലമുറയുടെ പ്രവര്‍ത്തനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് രക്ഷിതാക്കളും പറഞ്ഞു.