LiveTV

Live

Kerala

മഴയില്ല, ഓണത്തിന് പച്ചക്കറി വില കുതിക്കും

മഴയില്ല, ഓണത്തിന് പച്ചക്കറി വില കുതിക്കും
Summary
തക്കാളിക്ക് ഇവിടെ 45 രൂപ കൊടുക്കണം. പച്ചക്കായക്ക് 70 രൂപ. വെളളരിക്കും മത്തനുമെല്ലാം വലിയവില. ഇത് കേരളത്തിലെത്തുമ്പോള്‍ വില വീണ്ടും കൂടും. 

ഓണത്തിന് കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരും. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ പച്ചക്കറിക്ക് ക്ഷാമമാണ്, മഴകുറഞ്ഞതിനാല്‍ പച്ചക്കറിക്കൃഷി കുറഞ്ഞതാണ് വിലകൂടാന്‍ കാരണം.

ഗുണ്ടല്‍പേട്ട പച്ചക്കറിക്കൃഷിയെ എന്നും തുണച്ച മണ്ണാണ്. പക്ഷേ കഴിഞ്ഞ വര്‍ഷം മഴ നന്നേ കുറഞ്ഞു. ഈ വര്‍ഷവും വേണ്ടത്ര മഴലഭിക്കാത്തതിനാല്‍ കൃഷിയിടങ്ങളെല്ലാം കരിഞ്ഞുണങ്ങി. തക്കാളിക്ക് ഇവിടെ 45 രൂപ കൊടുക്കണം. പച്ചക്കായക്ക് 70 രൂപ. വെളളരിക്കും മത്തനുമെല്ലാം വലിയവില. ഇത് കേരളത്തിലെത്തുമ്പോള്‍ വില വീണ്ടും കൂടും.

ഇനിയുള്ള മാസങ്ങളില്‍ നന്നായി മഴ ലഭിച്ചെങ്കിലേ അടുത്ത വര്‍ഷമെങ്കിലും പച്ചക്കറിയുടെ വില കുറയൂ.