Top

തെരുവ് നായ ആക്രമണം: തൃശൂരില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

MediaOne Logo

Sithara

Sithara

  • Updated:

    2018-04-21 03:58:50.0

Published:

21 April 2018 3:58 AM GMT

തെരുവ് നായ ആക്രമണം: തൃശൂരില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്
X

തെരുവ് നായ ആക്രമണം: തൃശൂരില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

അഞ്ച് വയസുകാരന്റെ മുഖത്തെ മാംസം തെരുവുനായ കടിച്ചെടുത്തു.

തൃശൂര്‍ മാളയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അഞ്ച് വയസുകാരന്റെ മുഖത്തെ മാംസം തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാളയ്ക്കടുത്ത് പൊയ്യയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരൻ ആയുസിന് നേരെയാണ് തെരുവുനായയുടെ അക്രമം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ ആയുസ് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ജെഫിന്‍, അരുണ്‍ എന്നീ കുട്ടികളെയും തെരുവ് നായ അക്രമിച്ചു. ഇരുവര്‍ക്കും കാലിനാണ് പരിക്ക്. കൂടാതെ സമീപത്തുണ്ടായിരുന്ന 10 വയസുകാരി അന്ന, അംഗനവാടി ജീവനക്കാരി ഗൌരി, അന്‍പത്തിത്തിയേഴ് വയസുള്ള പി സി തോമസ് എന്നിവര്‍ക്കും പരിക്കേറ്റു. കുട്ടികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

TAGS :

Next Story