LiveTV

Live

Kerala

പാലക്കാട്ടു നിന്നും കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Summary
ഡിവൈഎസ്പി എം കെ സുല്ഫിക്കരിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍
പാലക്കാട്ടു നിന്നും കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പാലക്കാട് ജില്ലയില്‍ നിന്ന് നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി എം കെ സുല്ഫിക്കരിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ ജില്ലയിലെത്തി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. .പാലക്കാട് നിന്ന് 5 പേരെ കാണാതായതായാണ് പരാതി ലഭിച്ചത്

അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കാണാതായവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കും. യാക്കര സ്വദേശിളായ ഈസ ,യഹിയ ഇവരുടെ ഭാര്യമാര്‍ കഞ്ചിക്കോട് ഷിദി എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചത്